തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
ചെയർമാൻ എസ്.എസ്. ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്.
അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.